ഡല്‍ഹി സ്‌ഫോടനം; അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്ക്

ഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളിലേക്ക്. സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമില്‍ ഖലിസ്ഥാന്‍ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റും പൊലീസിന്റെ അന്വേഷണത്തിലുണ്ട്.

ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ഇതില്‍, സ്‌ഫോടന ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്നും എഴുതിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്ഫോടനമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സി.ആര്‍.പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്തെ ജനലുകളുടെയും വാഹനങ്ങളുടെയും ചില്ലുകളും തകര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ വിവരങ്ങളും ശേഖരിച്ച പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *