ഡല്‍ഹി: സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ്(53), ഭാര്യ കോമള്‍(47), മകള്‍ കവിത(23)എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകന്‍ പ്രഭാത നടത്തത്തിന് പോയിരിക്കുകയായതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
മകന്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് എത്തി. വീട്ടില്‍ കവര്‍ച്ചയോ അടിപിടിയോ നടന്നതിന്റെ സൂചനകളില്ലെന്നു പൊലീസ് പറഞ്ഞു.