തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29ന് വിധിപറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ഹരജി പരിഗണിച്ചത്.
സ്വകാര്യ ചടങ്ങിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചതും മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും ദിവ്യയെന്ന് പ്രോസ്‌ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വ്യക്തിഹത്യയാണ് യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
പി.പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു.ദിവ്യക്ക് നവീന്‍ ബാബുവിനോട് വ്യക്തിവൈരാഗ്യമെന്നും മരണത്തിന് ശേഷവും നവീനെ താറടിക്കാന്‍ ശ്രമിക്കുന്നു എന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി
അതേസമയം ;അഴിമതിക്കെതിരെ വിരല്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് പി.പി ദിവ്യ ചെയ്തതെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ.കെ.വിശ്വന്‍.പി.പി ദിവ്യക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയാണ് പി.പി ദിവ്യയെന്നാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്.