തലശേരി : ഒന്നരമണിക്കൂറോളം നീണ്ട ദിവ്യയുടെ അഭിഭാഷകന്റെ വാദത്തിന് മറുവാദവുമായി പ്രോസിക്യൂഷന്. സ്വകാര്യ ചടങ്ങിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചതും മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും ദിവ്യയെന്ന് പ്രോസ്ക്യൂഷന്. വ്യക്തിഹത്യയാണ് യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
എഡിഎമ്മിനെതിരെയുള്ള അഴിമതി ആരോപണം രാവിലെ ദിവ്യ കളക്ടറോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ കാര്യം യാത്രയയപ്പില്‍ പറയരുതെന്ന് കളക്ടര്‍ വിലക്കിയിരുന്നു .ആ വിലക്ക് ലംഘിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയതും പരസ്യമായി എഡിഎമ്മിനെതിരായി ആരോപണം ഉന്നയിച്ചതും.
പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായതോടെ കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.രണ്ടര മണിക്ക് വാദം വീണ്ടും തുടരും