ഡല്‍ഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി.കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്.
സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരനോട് നിര്‍ദേശിച്ചിരുന്നു.ഈ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സന്ദീപിന്റെ മാനസിക നിലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും മദ്യലഹരിയില്‍ ഉത്തമബോധ്യത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നും കണ്ടെത്തുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യഹരജി തള്ളിയത്.