തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം നല്‍കാന്‍ തീരുമാനം. വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. റോഡ്‌സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയാനുള്ള മാര്‍ഗം.
നിറംമാറ്റുന്നതോടെ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍.