കൊച്ചി:കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
എല്‍ദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടായി. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്. പ്രതിഷേധം കനത്തിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്.
എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്. എല്‍ദോസിനെ ആന മരത്തില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടിരുന്നില്ല.