കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. കൊടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
കാടിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പരിമിതിയുള്ളതുമായ സ്ഥലമാണിത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.പ്രദേശത്ത് പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് പ്രതിഷേധം.കളക്ടര്‍ എത്തിയാല്‍ മാത്രമേ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാന്‍ സമ്മതിക്കുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.