നാഗര്‍കോവില്‍: തമിഴ്നാട് തിരുച്ചെന്തൂരില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും കൊല്ലപ്പെട്ടു. തിരുച്ചെന്തൂര്‍ മുരുകന് ക്ഷേത്രത്തില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പിടിയാനയുടെ ആക്രമണത്തില്‍ പാപ്പാന് പളുകല്‍ സ്വദേശി ഉദയകുമാര്‍ (45), ഇദ്ദേഹത്തിന്റെ ബന്ധു ശിശുപാലന് (55) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ആണ് സംഭവം.
ക്ഷേത്രത്തിലെ വിലാസ മണ്ഡപത്തില്‍ നിന്നിരുന്ന ദൈവാനൈ എന്ന പിടിയാനയ്ക്ക് ആഹാരം കൊടുക്കുന്നതിനിടയിലാണ് സംഭവം. ആന പ്രകോപിതയായി ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.