തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പ്രശാന്തിനും രണ്ട് സിവില്‍ ഓഫീസര്‍മാര്‍ക്കുമാണ് മര്‍ദനമേറ്റത്.
വാഹന പരിശോധനയ്ക്കിടെയുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ ഒത്തുകൂടി ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. അമ്പതോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി.
തുടര്‍ന്നു മറ്റു റേഞ്ചുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെ പിന്തിരിപ്പിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രശാന്ത്, ലാല്‍ കൃഷ്ണ, പ്രസന്നന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.