ആന്ധ്രയിലെ മരുന്നുനിര്‍മാണകേന്ദ്രത്തില്‍ സ്‌ഫോടനം; 17 മരണം

ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിലെ മരുന്നുനിര്‍മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം.

381 തൊഴിലാളികള്‍ രണ്ടു ഷിഫ്റ്റിലായി ജോലിചെയ്യുന്ന സ്ഥാപനമാണിത്. വന്‍ സ്‌ഫോടനത്തോടെയാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചഭക്ഷണസമയത്തായതിനാല്‍ അപകടതീവ്രത കുറഞ്ഞു.പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *