ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

കൊച്ചി: ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ്(43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

ഹരിപ്പാട് സ്വദേശിയായ നിഷാദ് കുടുംബത്തോടൊപ്പമാണ് കൊച്ചിയില്‍ താമസിച്ചിരുന്നത്.

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവയാണ് റിലീസ് ആകാനുള്ള ചിത്രങ്ങള്‍. ആത്മഹത്യയെന്നാണ് സംശയം.പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *