വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലക്കി ഭാസ്‌കറിന്റെ ട്രെയ്ലര്‍ വന്‍ ഹിറ്റാകുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലര്‍, 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഈ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌ക്കര്‍’ ഒക്ടോബര്‍ 31-ന് ദീപാവലിക്കാണ് റിലീസിനായി ഒരുങ്ങുന്നത്.
ഭാസ്‌കര്‍ കുമാര്‍ എന്ന ദുല്‍ഖര്‍ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നടക്കുന്ന ചില അസാധാരണ സംഭവങ്ങളാണ് ട്രെയിലറില്‍ കാണിക്കുന്നത്. ചിത്രം കേരളത്തിലും ഗള്‍ഫിലും വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.