ഹൈദരാബാദ്: സ്കൂട്ടറില്‍ കൊണ്ടുപോയ നാടന്‍ പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിലാണ് സംഭവം. വണ്ടി ഓടിച്ചിരുന്ന സുധാകര്‍ എന്നയാളാണ് മരിച്ചത്.വാഹനം കുഴിയില്‍ വീണപ്പോള്‍ പടക്കങ്ങള്‍ പൊട്ടുകയായിരുന്നു.
ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച പടക്കവുമായി സ്കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും മറ്റൊരാളും. സ്കൂട്ടറില്‍ ബാഗിലായാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്കൂട്ടര്‍ റോഡിലെ കുഴയില്‍ വീണതോടെ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം.സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.