ലഖ്നൗ: ഉത്തര്‍പ്രദേശത്തിലെ വാരണാസിയില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം. വാരണാസിയിലെ കാന്ത് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ്ങിലാണ് അപകടമുണ്ടായത്.
തീപിടിത്തത്തില്‍ 200 ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. സൈക്കിളുകള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയിലേക്ക് തീപടര്‍ന്ന് പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
അപകടമുണ്ടായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ണമായും തീയണക്കാന്‍ സാധിച്ചത്. 12ല്‍ അധികം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് അധികൃതര്‍ അറിയിച്ചു.