കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്‌ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്.
പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭര്‍തൃപിതാവിന്റെ സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ധന്യ വര്‍ഗീസ്.