ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു
അദ്ദേഹം.തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാല്‍ നടപടിയെടുക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘റിപ്പോര്‍ട്ടില്‍ സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹമതില്‍ നടപടി എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗതാഗത മന്ത്രിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. പരാതികള്‍ എല്ലാം ശരിയാണെന്ന് എനിക്ക് എങ്ങനെ പറയാനാകും. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നോട് പരാതി പറഞ്ഞാല്‍ എനിക്ക് പച്ചക്ക് പുറത്തുപറയാനാകും. റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. അതില്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. ടോയ്ലറ്റ് ഇല്ലെന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിലൊക്കെ നേരത്തെ നടപടി എടുക്കണമായിരുന്നു. പഠനത്തിലെ ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടതില്ല. നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കൃത്യമായും നടപ്പാക്കും ഗണേഷ്കുമാര് പറഞ്ഞു.