ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനിടയിലേക്ക് വീണു; 19 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍: പുറപ്പെട്ട തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ 19-കാരിയാണ് രക്ഷപ്പെട്ടത്. ചെറിയ പരിക്കുകള്‍ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്.

ഞായറാഴ്ച രാവിലെ കണ്ണുര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുതുച്ചേരി-മംഗളരു വണ്ടിയില്‍ തലശ്ശേരിയില്‍ നിന്ന് മംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബിസ്‌ക്കറ്റും മറ്റും വാങ്ങാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി.

സാധനം വാങ്ങുന്നതിനിടയില്‍ വണ്ടി വിട്ടു. സാധനം കടയില്‍വെച്ച് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണത്. പിന്നീട് വണ്ടി നിര്‍ത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *