കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു.
നവംബര്‍ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവന്‍ വില. 1680 രൂപയാണ് നാല് ദിവസംകൊണ്ട് വര്‍ധിച്ചത്.ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവന്‍വില.