പൊന്നാനി: പൊന്നാനി ബിയ്യത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കൊണ്ടുപോയ സ്വര്‍ണത്തിന്റെ 99 ശതമാനവും മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്ത് പൊലീസ്. 550 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ 438 പവനും സ്വര്‍ണവും അത് വിറ്റു കിട്ടിയ 29 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്.
എട്ടുമാസത്ത അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. വാടാനപ്പള്ളി സ്വദേശി സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസര്‍ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യചെയ്യലിനും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സ്വര്‍ണവും പവനും കണ്ടെടുത്തതെന്ന് ജില്ല പൊലീസ് മേധാവി അര്‍.വിശ്വനാഥ് പറഞ്ഞു.
ഏപ്രില്‍ 13 നാണ് പൊന്നാനി സ്വദേശി രാജീവിന്റെ വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ മോഷണം പോയതറിയുന്നത്. വിദേശത്തായിരുന്ന വീട്ടുകാര്‍ നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് മനസിലാകുന്നത്.