അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ റാഗ്ഗിങ്ങിനിടെ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു. അനില്‍ മെതാനിയ (18) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ജൂനിയറായ അനിലിനെ റാഗ്ഗ് ചെയ്തിരുന്നു.റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് നിഗമനം.
സുരേന്ദ്രനഗര്‍ ജില്ലയിലെ ജെസ്ദ ഗ്രാമത്തില്‍ നിന്നുള്ള അനില്‍ നട്വര്‍ഭായ് മെഥാനിയ ആണ് കൊല്ലപ്പെട്ടത്. പടാനിലെ ധാര്‍പൂരിലുള്ള ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗ്ഗിങ് നടക്കുന്നതായി ജൂനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ കോളജിലെ ആന്റി റാഗ്ഗിങ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോളജ് ഡീന്‍ ഡോ. ഹാര്‍ദിക് ഷാ പറഞ്ഞു.