തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടല്‍ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്.
സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരന് വിനീഷ് (കിട്ടു) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഒരാഴ്ച മുന്‍പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തര്‍ക്കമുണ്ടാക്കിയിരുന്നു. പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമണം.