ഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(86) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നാല് തവണ ഹരിയാന മുഖ്യമന്ത്രിയായ ചൗട്ടാല ഏഴ് തവണ എംഎല്‍എയുമായിട്ടുണ്ട്. 1935ല്‍ ജനിച്ച ചൗട്ടാല മുന്‍ ഇന്ത്യന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്.