ഡല്‍ഹി: ഹേമ കമ്മിറ്റി വിഷയത്തില്‍ ചലച്ചിത്ര താരം മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെതിരെ ഡബ്ല്യു.സി.സി.. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് എതിരെയാണ് മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തം ആയെന്ന് ഡബ്ല്യു.സി.സി.യുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഹേമാ കമ്മിറ്റി മൊഴികളില്‍ പൊലീസ് എടുക്കുന്ന തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും പ്രത്യേക അന്വേഷണ സംഘം ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് നടി പറഞ്ഞത്. അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മാല പാര്‍വതി പറഞ്ഞിരുന്നു.