കണ്ണൂര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന് സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്.
ദിവ്യശ്രീയുടെ അച്ഛനെയും ഭര്‍ത്താവ് രാജേഷ് വെട്ടി പരിക്കേല്‍പ്പിച്ചു. ദിവ്യശ്രീയുടെ അച്ഛന് വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ദിവ്യശ്രീയും ഭര്‍ത്താവും അകന്നാണ് കഴിയിഞ്ഞിരുന്നത്.