കൊച്ചി: ഇടവേള ബാബുവിനെ എതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലാണ് നടപടി. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഇടവേള ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.