തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയില്‍ ഇരുത്തി പൊലീസിനെതിരെ വിമര്‍ശനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രമേയം പാസാക്കി.
കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. പൊലീസുകാരില്‍ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവര്‍ പലരുമുണ്ടെന്നും അവര്‍ സര്‍ക്കാരിന് കളങ്കമുണ്ടക്കാകുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അന്‍വറിന്റെ പ്രസംഗശേഷം സംസാരിക്കാന്‍ നില്‍ക്കാതെ മലപ്പുറം എസ്പി വേദി വിട്ടിരുന്നു.
എംഎല്‍എ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ ആവശ്യം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാകണമെന്നും, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.