ബെയ്റൂത്ത്: ലബനാന് തലസ്ഥാനമായ ബെയ്റൂത്തിന് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം. ആറ് പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ആശുപത്രിക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായിരിക്കുന്നത്.ലബനീസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമിക് ഹെല്‍ത്ത് ഓര്ഗനൈസേഷന് നേരെയാണ് ആക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് സെന്‍ട്രല്‍ ബെയ്റൂത്തിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ലബനാനില്‍ ആക്രമണം തുടങ്ങിയപ്പോഴും ഇസ്രായേല്‍ സെന്‍ട്രല്‍ ബെയ്റൂത്തിനെ ലക്ഷ്യമിട്ടിരുന്നു.