ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ രാസവസ്തു കയറ്റിവന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വന്‍ തീപ്പിടിത്തം. അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളും ലോറികളും ഉള്‍പ്പടെ നാല്‍പതോളം വാഹനങ്ങളാണ് കത്തിനശിച്ചത്. ജയ്പുര്‍-അജ്മിര്‍ ദേശീയപാതയില്‍ ബ്രാന്‍കോട്ട ഏരിയയിലുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം.
20 അഗ്‌നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സംതംഭിച്ചു. പരിക്കേറ്റവര്‍ ജയ്പുരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.