കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. 13 പേര്‍ക്കാണ് നിലവില്‍ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു മുതിര്‍ന്നവരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കളമശ്ശേരി നഗരസഭയിലെ 10,12,14 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.
വിഷയത്തില്‍ മന്ത്രി പി രാജീവ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. രോ?ഗ വ്യാപനമുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ ജലസ്രോതസുകള്‍ അടിയന്തിരമായി ശുദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.