റാഞ്ചി: ഝാര്‍ഖണ്ഡിനെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍. ഇന്ന് വൈകീട്ട് നാലിന് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിന് മുന്നില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലും. ഝാര്‍ഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം അധികാരമേല്‍ക്കുക. റാഞ്ചിയിലെ മൊര്‍ഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുന്നത് ഇത് നാലാം തവണയാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗാംലിയാല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറന്‍ ബര്‍ഹൈത്ത് സീറ്റ് നിലനിര്‍ത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കോങ്കല്‍ സാംഗ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കും.