റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മാറി മറിഞ്ഞ് ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ കടുത്തമത്സരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതാണ് ഫലസൂചനകള്‍. ആകെയുള്ള 81 മണ്ഡലങ്ങളിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യ മുന്നണി 51 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. എന്‍ഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ജെഎംഎമ്മിന്റെ മുഖമായി തിരഞ്ഞെടുപ്പില്‍ തിളങ്ങിയ കല്‍പന സോറന്‍ പിന്നിലേക്ക് പോയത് പാര്‍ട്ടിക്ക് ആശങ്കയുണര്‍ത്തുന്നു. ബിജെപി അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ചംപായ് സോറന്‍ സെരായ്കെലയില്‍ പിന്നില്‍ പോയെങ്കിലും നിലവില്‍ ലീഡ് ചെയ്യുകയാണ്.. സീതാ സോറനും ഗീത കോഡയും ചംപായ് സോറന്റെ മകന്‍ ബാബുലാല്‍ സേറനും പിന്നിലാണ്.
ജാര്‍ഖണ്ഡില്‍ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.