തിയറ്ററില്‍ ഹിറ്റടിച്ച് ജോജു ജോര്‍ജ്ജിന്റെ ‘പണി ‘

തിയറ്ററില്‍ ഹിറ്റടിച്ച് ‘പണി ‘. ജോജു ജോര്‍ജ് ആദ്യമായി സംവിധാന ചെയ്ത ചിത്രം ‘പണി’ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനം നടത്തുന്നുണ്ട്.

തൃശ്ശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്.
ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള നിരവധി സിനിമകളിലും അഭിനയിച്ച് അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്.പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മലയാളത്തില്‍ എത്തുന്നത് .

മുന്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. മാസ്മരിക പ്രകടനമാണ് ഇരുവരും ചിത്രത്തില്‍ കാഴ്ച്ചവെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *