ഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടുന്നെന്നത് വ്യാജവാര്‍ത്തയെന്ന് പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ്. കെ മാണി. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായി ചര്‍ച്ച നടത്തിയിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങള്‍.
60 വര്‍ഷക്കാലം കേരളരാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി നിന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. ഇത്തരമൊരു മുന്നണി മാറല്‍ വാര്‍ത്ത വളരെ ഗൗരവമുള്ളതാണ്.എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് പാര്‍ട്ടി. പരസ്യമായോ രഹസ്യമായോ തങ്ങള്‍ ഒരു ചര്‍ച്ചയുമില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.