പാലക്കാട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സന്ദീപിന്റെ ഇറങ്ങിപ്പോക്ക് ബിജെപിയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സന്ദീപിന് വലിയ കസേരകള്‍ കിട്ടട്ടെ. വി.ഡി സതീശനും, കെ.സുധാകരനും സന്ദീപിന്റെ കൈ മുറുകെ പിടിക്കട്ടെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
‘പരാജയപ്പെടാന്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നാടകം കാണിക്കുന്നത്. കസേര കിട്ടിയില്ല എന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയിരിക്കുന്നത്. സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ എന്ന് ആശംസിക്കുകയാണ്,
കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. വി ഡി സതീശന്‍ ശ്രീനിവാസന്‍ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത് . ഈ തിരഞ്ഞെടുപ്പിലോ ബിജെപിക്കകത്തോ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ല. എന്റെ വാക്കുകള്‍ തറപ്പിച്ചെഴുതിക്കോളൂ, കോണ്‍ഗ്രസ് പ്രവേശനം ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ല.സുരേന്ദ്രന്‍ പറഞ്ഞു.