സ്‌കൂള്‍ കലോത്സവ നൃത്താവിഷ്‌ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി കലാമണ്ഡലം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നല്‍കി.
നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.

കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

പരിശീലത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയോ തെറ്റോ എന്നതില്‍ വലിയ പോരാണ് നടന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *