കളര്‍കോട് അപകടം: രണ്ടുപേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ചികിത്സയുടെ പുരോഗതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും.

നാല് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതമായി തുടരുകയാണ്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കുടുംബത്തിന് കൈമാറി. നിരവധി പേരാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ അവസാനമായി കാണാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *