‘ഉലകനായകന്‍’ എന്ന് ഇനി വിളിക്കരുത്; അഭ്യര്‍ഥനയുമായി കമല്‍ഹാസന്‍

തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കമല്‍ഹാസന്‍. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് നടന്‍ കാര്യം അറിയിച്ചത്. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതല്‍ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂ എന്നുമാണ് കമല്‍ ഹാസ്സന്റെ അഭ്യര്‍ത്ഥന.

ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

‘സിനിമാ കരിയറില്‍ ആരാധകര്‍ ഉലകനായകന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. സിനിമ ഇപ്പോഴും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. കലയെക്കാള്‍ വലുതല്ല ഒരു കലാകാരനും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിശേഷങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുതെന്നും കമല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *