കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് കോട്ടയം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. ഇളയയസഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍ വെച്ച് ജോര്‍ജ് കുര്യന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.