കൊച്ചി: കരുവന്നൂര്‍ കേസില്‍ സി.പി.ഐ.എം നേതാവ് പി. ആര്‍. അരവിന്ദാക്ഷന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
അരവിന്ദാക്ഷനൊപ്പം ബാങ്കിലെ മുന്‍ ബാങ്ക് അക്കൗണ്ടായ സി.കെ. ജില്‍സിനും ജാമ്യം ലഭിച്ചിട്ടുണ്ട്.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ആദ്യമായാണ് രണ്ട് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ പലവട്ടം ഇരുവരുടെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.