തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നിയമസഭയുടെ നടപടിക്രമങ്ങളില്‍ അടിയന്തര പ്രമേയം അടക്കമുള്ളവ ഇല്ല. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. തിങ്കളാഴ്ച മുതലാണ് സഭയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ന്നു വരിക.ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 18ന് അവസാനിക്കും.
മലപ്പുറവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശം മുതല്‍ പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വരെ പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കും.
പിആര്‍ വിവാദമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ പ്രതിരോധ തന്ത്രമായി ഭരണപക്ഷം സ്വീകരിക്കും. പി.വി അന്‍വര്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ രാഷ്ട്രീയമായി നേരിടാന്‍ ആണ് ഭരണപക്ഷ തീരുമാനം.
ഓര്‍ഡിനസുകള്‍ക്ക് പകരമുള്ള 9 ബില്ലുകളും നിയമസഭയുടെ പരിഗണനയ്ക്ക് വരും.