നെഞ്ചിടിപ്പോടെ മുന്നണികള്‍ ; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. ഇനി മണിക്കൂറുകള്‍ മാത്രമുള്ള ഫലത്തിന് വേണ്ടി മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്.വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക.

സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

പാലക്കാട് സി.കൃഷ്ണകുമാറിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

ഈ മാസം 13നായിരുന്നു വയനാട്, ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പാലക്കാട് രഥോത്സവം കാരണം വോട്ടെടുപ്പ് 20നായിരുന്നു നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *