കൊച്ചി: സ്ത്രീകളെ ഭര്‍തൃവീടുകളില്‍ നിന്നും ബോഡി ഷെയിമിങ് ചെയ്യുന്നത് ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റമാണെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരികമായ അവഹേശളനങ്ങള്‍ കുറ്റകരമാണെന്ന് പ്രസ്താവിച്ചത്.
ഭര്‍തൃവീട്ടില്‍ വെച്ച് ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ യുവതിയെ ബോഡി ഷെയിം ചെയ്തതോടെ യുവതി ഗാര്‍ഹിക പീഡനത്തിനിരയായെന്ന പരാതിയില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തുകയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി.
യുവതിയുടെ ശരീരത്തെ കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി.