കൊച്ചി: മൂന്നര വയസുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്ലേ സ്‌കൂളിന്റെ പ്രവര്‍ത്തനം തടയാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മട്ടാഞ്ചേരി സമാര്‍ട് കിഡ്‌സ് പ്ലേ സ്‌കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത പ്ലേ സ്‌കൂളാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടവും അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്
ബുധനാഴ്ചയാണ് മൂന്നര വയസുകാരനെ തല്ലി മര്‍ദനമേല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ആനവാതില്‍ സ്വദേശി സീതാലക്ഷ്മിയെ (35) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.