പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അന്‍വര്‍ ആവര്‍ത്തിക്കുന്നത്. അന്‍വറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്.
പി.ശശിയും എ.ഡി.ജി.പി അജിത് കുമാറും മാഫിയാ സംഘമാണ്. എന്നാല്‍ മുഖ്യ പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. 29 വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ട്. എന്നാല്‍ ഈ വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പി.ശശിയാണെന്നും കെ.എം. ഷാജി ആരോപിച്ചു. പി.ശശിക്കെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.ഇപ്പോള്‍ കാണുന്ന നടപടികളെല്ലാം വെറു കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും ഷാജി ആരോപിച്ചു.