കലക്ടര്‍ അരുണ്‍ കെ വിജയനെ സ്ഥാനത്ത് നിന്ന് നീക്കണം ; കെഎസ്‌യു

കണ്ണൂര്‍: കലക്ടര്‍ അരുണ്‍ കെ വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കെഎസ്‌യു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആണ് പരാതി നല്‍കിയത്. എഡിഎമ്മിന്റെ ആത്മഹത്യയില്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍ ആണെന്നും ജില്ലാ കളക്ടറെയും കേസില്‍ പ്രതിചേര്‍ക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നും പരാതിയില്‍ പറയുന്നു.

‘കളക്ടറുടെ താത്പര്യപ്രകാരമായിരുന്നു യാത്രയയപ്പ് ചടങ്ങ് നടന്നത്. ഒന്നാം പ്രതി ദിവ്യ ജില്ലാ കളക്ടറുടെ പങ്ക് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ജില്ലാ കളക്ടറെയും കേസില്‍ പ്രതിചേര്‍ക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കളക്ടര്‍ പരിപാടിയുടെ സമയം മാറ്റിയതും, ദിവ്യയെ കളക്ടര്‍ നേരിട്ട് ക്ഷണിച്ചതും, സംസാരിക്കാന്‍ അവസരം നല്‍കിയതും അന്വേഷിക്കണം. കളക്ടര്‍ ഈ സ്ഥാനത്ത് തുടരുമ്പോള്‍ പൊലീസിന് നിഷ്പക്ഷമായി അന്വേഷിക്കാന്‍ സാധിക്കില്ല’, പരാതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *