തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെയാണ് കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പരാതി നല്‍കിയിട്ടും കോളേജ് അധികൃതര്‍ നടപടി എടുത്തില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും വടിയുമെറിഞ്ഞിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനായ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ ചേര്‍ന്ന് മര്‍ദിച്ചത്. വിദ്യാര്‍ഥിയെ കോളജിലെ യൂനിയന്‍ മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു.