മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ലാപതാ ലേഡീസ് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി.
ഓസ്‌കറില്‍ ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’ വിഭാഗത്തിലാണ് ‘ലാപതാ ലേഡീസ്’ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ ചിത്രത്തിന് ഇടംപിടിക്കാനായില്ല.
അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ച ‘സന്തോഷ്’ എന്ന സിനിമ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായകയായ സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം യു.കെ.യില്‍നിന്നാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.