കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ദിവസത്തേക്കാള്‍ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോള്‍ നല്‍കുന്ന ചികിത്സകളോട് നേരിയ രീതിയില്‍ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്.
മെഡിക്കല്‍ ടീം എം.ടിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു.
ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ഹൃദയസ്തംഭനവും ഉണ്ടായി.നിലവില്‍ ഐ.സി.യുവിലാണ് അദ്ദേഹം ചികിത്സയില്‍ തുടരുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.