മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ആര്‍ക്ക് ? വോട്ടെണ്ണല്‍ ഇന്ന്

ഡല്‍ഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണല്‍ ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും, ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമുള്ള എംഎല്‍എമാരെ ഇന്നറിയാം.

ഒടുവില്‍ വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ബലത്തില്‍ രണ്ടിടങ്ങളിലും എന്‍ഡിഎ വിജയ പ്രതീക്ഷയിലാണ്. ഇന്ത്യാ സഖ്യം പ്രത്യേകിച്ച് അവകാശവാദങ്ങള്‍ക്ക് തയ്യാറായിട്ടില്ല.

അതേ സമയം ജാര്‍ഖണ്ഡില്‍ ജെഎംഎം ഭരണത്തുടര്‍ച്ച അവകാശപ്പെട്ടു. സോറന്റെ അഴിമതിയും ജെഎംഎമ്മിലെ അന്തഛിദ്രവും ഇത്തവണ അവസരമൊരുക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിച്ച് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നിരുന്നു. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് പ്രവചനം. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്.

ജാര്‍ഖണ്ഡില്‍ എന്‍ഡിഎ മുന്നേറ്റമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *